ADVERTISEMENT

പാലക്കാട് ∙ പ്രഭാത നടത്തത്തിനിടെ ബേക്കറി ഉടമയുടെ പത്തരപ്പവന്റെ സ്വർണമാല ബൈക്കിലെത്തിയ സംഘം കവർന്നു. പാലക്കാട് പട്ടിക്കര സുബ്രഹ്മണ്യപുരം നാരായണ എൻക്ലേവിലെ വി.സഹദേവന്റെ മാലയാണു നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 6.45നാണു സംഭവം. സഹദേവൻ മോയൻസ് സ്കൂൾ ഭാഗത്തുനിന്നു മേൽപാലം ഇറങ്ങി വരുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണു മാല പൊട്ടിച്ചെടുത്തു കടന്നത്. ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഒപ്പമുള്ളയാൾക്ക് ഹെൽമറ്റില്ല. നഗരത്തിലെ നാരായണ സ്വീറ്റ്സ് ബേക്കറി ഉടമയാണു സഹദേവൻ. സംഭവത്തിൽ ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. 

ചീകോട് ബസ് കാത്തുനിന്ന യുവതിക്ക് നഷ്ടമായത് 5 പവന്റെ മാല 

ആലത്തൂർ ∙ ബൈക്കിലെത്തിയ രണ്ടു പേർ ബസ് കാത്തു നിൽക്കുകയായിരുന്ന യുവതിയുടെ കഴുത്തിൽനിന്ന് 5 പവന്റെ മാല പൊട്ടിച്ചെടുത്തു. ഇരട്ടക്കുളം ചീകോട് പയ്യക്കുണ്ട് പ്രജീഷിന്റെ ഭാര്യ റീജയുടെ (24) മാലയാണു നഷ്ടപ്പെട്ടത്. ദേശീയപാത ചീകോട് ബസ് സ്റ്റോപ്പിൽ കഴിഞ്ഞദിവസം വൈകിട്ട് 3നാണു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com