ADVERTISEMENT

പട്ടാമ്പി ∙ ഹ്രസ്വ കാലയളവിൽ അംഗീകാരം ഉള്ള ബിരുദം നേടാം എന്നു സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തു തട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പട്ടാമ്പി–പാലക്കാട് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പരിശോധന നടത്തിയ പൊലീസ് ശങ്കരമംഗലം നീലിപറമ്പിൽ മിദ്‌ലാജ് (29) നെ അറസ്റ്റ് ചെയ്തു. അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകളും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു.

വൻ തുക ഫീസ് വാങ്ങിയാണു തട്ടിപ്പു സംഘം പ്രവർത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത രേഖകൾ കോടതിയിൽ ഹാജരാക്കും. പട്ടാമ്പി പൊലീസ് ഇൻസ്‌പെക്ടർ പ്രശാന്ത് ക്ലിന്റ്, സബ് ഇൻസ്‌പെക്ടർമാരായ ടി.സനീഷ്, സി.ശ്രീകുമാർ , കെ.കെ.ശിവദാസ് സിപിഒമാരായ ടി.വി. ഷമീർ, പി.ആഗ്നസ്, സി.സുനന്ദകുമാർ എന്നിവരടങ്ങിയ സംഘമാണു പരിശോധനയ്ക്കു നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com