ADVERTISEMENT
ചെർപ്പുളശ്ശേരി ∙ മലേഷ്യൻ മന്ത്രിയും മലേഷ്യൻ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യ- ദക്ഷിണേഷ്യ പ്രത്യേക നയതന്ത്രജ്ഞ വിഭാഗത്തിന്റെ തലവനുമായ എസ്.എ.വിഘ്നേശ്വർ ചളവറ കുബേര ക്ഷേത്രത്തിലെത്തി ദർശനം നടത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെ ചളവറ പാലാട്ട് പാലസിലെത്തിയ മലേഷ്യൻ മന്ത്രി കുബേര ക്ഷേത്രത്തിൽ ദീപാരാധന തൊഴുതു. മഹാകുബേര യാഗത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഔദ്യോഗിക തിരക്കുകൾ കാരണം എത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ക്ഷേത്രം മാനേജിങ് ട്രസ്റ്റ് ചെയർമാൻ ഡോ.ടി.പി.ജയകൃഷ്ണനെ അറിയിച്ചു. ഉഷ ജയകൃഷ്ണൻ, ക്ഷേത്രം മാനേജിങ് ട്രസ്റ്റ് അംഗങ്ങളായ ജിതിൻ ജയകൃഷ്ണൻ, പി.രാജേഷ് എന്നിവരും മന്ത്രിയുടെ കൂടെ ക്ഷേത്രത്തിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com