ADVERTISEMENT

മണ്ണാർക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തെങ്കര ആനമൂളി പാണക്കാടൻ ഫസലിനെയാണ് (34) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവു വീട്ടിലില്ലാത്ത സമയത്തു പിന്നിലെ വാതിലിലൂടെ എത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്.

സംഭവം ചൈൽഡ്‌ലൈനിനെ അറിയിച്ചിരുന്നു. ചൈൽഡ്‌ലൈൻ അറിയിച്ചതിനെ തുടർന്നാണു പോക്സോ വകുപ്പിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. മണ്ണാർക്കാട് ഇൻസ്പെക്ടർ പി.അജിത്കുമാർ, എഎസ്ഐ കെ.വിജയമണി, സിപിഒ പി.സീന, കെ.കമറുദ്ദീൻ എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com