ADVERTISEMENT

പാലക്കാട് ∙ സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രംഗശ്രീ കലാജാഥയ്ക്കു ജില്ലയിൽ തുടക്കം. ജില്ലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ പ്രമേയമാക്കിയാണു കലാജാഥ.

വടക്കഞ്ചേരി പഞ്ചായത്ത് അധ്യക്ഷ ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു.  വിവിധയിടങ്ങളിൽ പര്യടനം നടത്തുന്ന ജാഥ 9നു തൃത്താലയിൽ അവസാനിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി. സൈതലവി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ കെ.സുമ, ജില്ലാ പ്രോഗ്രാം മാനേജർ നിഷിദ സൈബൂനി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com