ADVERTISEMENT

തിരുപ്പൂർ ∙ ഉദുമൽപേട്ട എസ്‌വി നഗറിലെ വീട്ടിൽ നിന്നു കാണാതായ അപൂർവ ഇനം തത്തയെ കണ്ടെത്താൻ നാട് കൈകോർത്തു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം കണ്ടു നടത്തിയ തിരച്ചിലിനൊടുവിൽ പ്രദേശത്തെ വീട്ടിലെ തെങ്ങിനു മുകളിൽ നിന്നു തത്തയെ കണ്ടെത്തി.ഇരുപതിനായിരം മുതൽ രണ്ടു ലക്ഷം രൂപ വരെ വില വരുന്ന സൺ കോണർ ഇനത്തിലുള്ള തത്തയെയാണു കൂട്ടിൽ നിന്നു കാണാതായത്.ചൂളമടിച്ചാൽ തിരികെ ചൂളമടിച്ചിരുന്ന തത്തയെ താര എന്നാണു വിളിച്ചിരുന്നത്.

പേരു വിളിച്ചാൽ കയ്യിൽ വന്നിരിക്കുമായിരുന്നു.കൂടിന്റെ കമ്പികൾ കൊക്കു കൊണ്ടു വളച്ചാണു പുറത്തുകടന്നതെന്നു കരുതുന്നു. സമീപ പ്രദേശങ്ങളിലെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനാകാഞ്ഞതോടെ തത്തയുടെ പേരും ചിത്രവും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.പ്രദേശത്തുള്ള ഒരു വീട്ടിലെ തെങ്ങിനു മുകളിലിരുന്ന തത്തയെ കണ്ടെത്തിയതോടെ ഉടമ സ്ഥലത്തെത്തി. താര എന്ന വിളി കേട്ടയുടൻ പറന്നു വന്നു കയ്യിലിരുന്നതോടെ താര നാട്ടിലെ താരമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com