ADVERTISEMENT

അഗളി ∙ സൈലന്റ്‌വാലി സൈരന്ധ്രിയിൽ നിന്നു കഴിഞ്ഞ 3നു രാത്രി കാണാതായ വനം വാച്ചർ രാജനെ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. തമിഴ്നാട്ടിലെ പൊതു ഇടങ്ങളിലും വാഹനങ്ങളിലും നോട്ടിസ് പതിച്ചിട്ടുണ്ട്. പ്രാദേശിക ചാനലുകളിലും നോട്ടിസ് സംപ്രേഷണം ചെയ്യുന്നുണ്ട്. അഗളി ഡിവൈഎസ്പി എം.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. 

കാട്ടിൽ തിരച്ചിൽ നടത്തുന്നതിനൊപ്പം അതിർത്തിയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അന്വേഷണം ഊർജിതമാക്കും. വനംവകുപ്പിന്റെ അന്വേഷണവും തുടരുകയാണ്. സംഭവത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

പൊലീസ് സംഘത്തിൽ ഇൻസ്പെക്ടർ എസ്.അരുൺ പ്രസാദ്, എസ്ഐ ബി.സതീഷ്കുമാർ എന്നിവരുമുണ്ട്. പൊലീസ് രാജന്റെ സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. രാജന്റെ മൊബൈൽ ഫോണുകളും സിം കാർഡുകളും പരിശോധിച്ചെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചിട്ടില്ല. രാജനെക്കുറിച്ചുള്ള വിവരം ലഭ്യമാകാത്തതിൽ വീട്ടുകാരും നാട്ടുകാരും  ആശങ്കയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com