ADVERTISEMENT

പാലക്കാട് ∙ പൊലീസ് ഉദ്യോഗസ്ഥർ ഷോക്കേറ്റു മരിച്ച കേസിലെ പ്രതി മുട്ടിക്കുളങ്ങര തോട്ടക്കര വീട്ടിൽ സുരേഷിനെ (49) കോടതിയി‍ൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ വിശദാന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി.വിപിൻ പറഞ്ഞു.  കാട്ടുപന്നിയെ പിടികൂടാൻ സുരേഷ് സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ടാണ് മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാംപിലെ ഹവിൽദാർമാരായ എം.അശോക്‌കുമാറും മോഹൻദാസും മരിച്ചത്. കെണി ഒരുക്കാൻ ഉപയോഗിച്ച ഇരുമ്പുകമ്പി പ്രതിയുമായി നടത്തിയ പ്രാഥമിക തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു. മുട്ടിക്കുളങ്ങര ക്യാംപിനു പിൻവശത്താണു പ്രതി സുരേഷിന്റെ വീട്. ഇതിന്റെ പരിസരത്താണു കെണിവച്ചിരുന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ കേസിൽ ഒരു പ്രതി മാത്രമാണ് ഉള്ളതെന്നു പൊലീസ് അറിയിച്ചു. കുടുതൽ പേർക്കു പങ്കുണ്ടോ എന്നത് ഉൾപ്പെടെ അന്വേഷണത്തിലാണ്. ഇതിനാണു പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഷോക്കേറ്റു മരിച്ചു വീണ പൊലീസ് ഉദ്യോഗസ്ഥരെ സുരേഷ് ചുമന്നും ഒറ്റച്ചക്രമുള്ള ഉന്തുവണ്ടിയിലിട്ടുമാണ് അരക്കിലോമീറ്റർ അകലെ എത്തിച്ചു പാടത്ത് തള്ളിയതെന്നാണു കണ്ടെത്തൽ.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com