ADVERTISEMENT

കത്തുകളുടെ കാലം കാത്തിരിപ്പുകളുടേതു കൂടിയായിരുന്നു. പ്രിയപ്പെട്ടവരുടെ കത്തുകൾ പ്രതീക്ഷിച്ചു പോസ്റ്റ്മാൻമാരെ കാത്തിരുന്ന കാലം. സൗഹൃദവും സ്നേഹവും പ്രണയവും സങ്കടവും സന്തോഷവുമൊക്കെ പങ്കുവച്ചിരുന്നതു കത്തുകളിലൂടെയായിരുന്നു. പ്രവാസ ജീവിതങ്ങളുടെ സങ്കടങ്ങളും സഹനങ്ങളും പരിഭവങ്ങളും പ്രതീക്ഷകളുമാണ് ഒരുകാലത്തു മലയാളി ഏറ്റുപാടിയ കത്തുപാട്ടുകൾ. വിവരസാങ്കേതികവിദ്യയുടെ വിപ്ലവ യുഗത്തിൽ ആശയ വിനിമയം വിരൽത്തുമ്പിലായി.

വാട്സാപ്പും ഇ മെയിലും വിഡിയോ കോളുകളുമൊക്കെ കാത്തിരിപ്പുകളുടെ ഇടവേളകൾ ചുരുക്കി. തപാൽപെട്ടികൾ അപൂർവം ചിലർമാത്രം നിക്ഷേപിക്കുന്ന കത്തുകൾക്കായി കാത്തിരിക്കാൻ തുടങ്ങി. എങ്കിലും നിത്യേന പെട്ടികൾ തുറക്കുന്ന പതിവു തപാൽ ജീവനക്കാർ മുടക്കാറില്ല. പക്ഷേ, പാതയോരങ്ങളിലെ തപാൽ പെട്ടികളിൽ പലതും തുരുമ്പെടുത്തു തുളവീണ നിലയിലാണ്. മഴ പെയ്താൽ അകത്തേക്കു വെള്ളം കയറുന്ന നിലയിലാണ് ഒറ്റപ്പാലം ടൗണിൽ ആർഎസ് റോ‍ഡ് കവലയിലും താലൂക്ക് ആശുപത്രിക്കു മുൻവശത്തെ പാതയോരത്തും കത്തു കാത്തിരിക്കുന്ന തപാൽ പെട്ടികൾ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com