ADVERTISEMENT

വടക്കഞ്ചേരി∙ വിനോദയാത്ര വന്ന വീട്ടുകാരില്‍ നിന്ന് ഒറ്റപ്പെട്ടുപോയ അഞ്ച് വയസ്സുകാരന് രക്ഷകരായി സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ. കല്ലിങ്കൽപ്പാടം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളാണ് പോത്തുണ്ടി ഡാം പരിസരത്ത് ഒറ്റപ്പെട്ടുപോയ കുട്ടിയെ സംരക്ഷിച്ച് വീട്ടുകാരെ ഏല്‍പ്പിച്ചത്. നെല്ലിയാമ്പതി വനമേഖലയിലേക്ക്  പ്രകൃതി പഠന യാത്ര നടത്തി തിരികെ പോത്തുണ്ടി ഡാം കാണാനായി എത്തിയപ്പോഴാണ് രക്ഷിതാക്കളില്ലാതെ അഞ്ച് വയസ്സുകാരന്‍ ഡാം പരിസരത്ത് അലയുന്നതു കണ്ടത്. 

സംശയം തോന്നിയ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായൊന്നും കിട്ടിയില്ല. തുടര്‍ന്നു ഡാം പരിസരത്ത് അന്വേഷിച്ച് കണ്ടെത്തി കുട്ടിയെ മാതാപിതാക്കള്‍ക്ക് ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ രക്ഷിതാക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആശ്വാസമായി കുട്ടിപ്പൊലീസ് കുഞ്ഞിനേയും കൊണ്ട് എത്തുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. 

ഉദ്യാനത്തില്‍ നല്ല തിരക്കുണ്ടായിരുന്നതിനാല്‍ കുട്ടി കൈവിട്ടുപോയതോടെ മാതാപിതാക്കളും കണ്ണീരോടെ കുട്ടിയെ അന്വേഷിച്ച് പലവഴി നടക്കുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ  സിവിൽ പൊലീസ് ഓഫിസർമാരായ യു.ഗോപകുമാർ, വി.ലതിക, നെല്ലിയാമ്പതി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ജി.സാബു, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി.വിദ്യ, അധ്യാപകര്‍ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com