ADVERTISEMENT

കോയമ്പത്തൂർ∙ വാഹനാപകടത്തെ തുടർന്നു മസ്തിഷ്ക മരണം സംഭവിച്ച കോളജ് വിദ്യാർഥിയുടെ അവയവങ്ങൾ എട്ടു പേർക്കു പുതുജീവനേകി. സേലം അളകാപുരം നരസോത്തിപട്ടി പൊന്നുവേൽ നഗറിൽ എസ്.വി.ദിനേശിന്റെ (22) അവയവങ്ങളാണു മരണാനന്തരം ദാനം ചെയ്തത്. കഴിഞ്ഞ 18നു വൈകിട്ട് 5.30നാണ് അന്നൂർ ഗണേശപുരം സത്തി റോഡിൽ ദിനേശ് സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപെട്ടത്.

സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അവിനാശി റോഡിലെ കോവൈ മെഡിക്കൽ സെന്റർ ആൻഡ് ഹോസ്പിറ്റലിൽ (കെഎംസിഎച്ച്) പ്രവേശിപ്പിച്ചു. 20നു ദിനേശിനു മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അച്ഛൻ വെങ്കടേശ്വരനും അമ്മ ശാന്തിയും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയാറായതിനെ തുടർന്നു ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ തുടങ്ങിയ അവയവങ്ങൾ സ്വകാര്യ ആശുപത്രികളിലേക്കു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com