കൊപ്പത്ത് അർധരാത്രി വാഹനാപകടം; കാർ നിയന്ത്രണം വിട്ട് ഇടിച്ച് ലോറി മറിഞ്ഞു

കൊപ്പം ടൗണില്‍ പട്ടാമ്പി റോഡില്‍ കഴിഞ്ഞ ദിവസം രാത്രി കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് മറിഞ്ഞ ലോറി.
കൊപ്പം ടൗണില്‍ പട്ടാമ്പി റോഡില്‍ കഴിഞ്ഞ ദിവസം രാത്രി കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് മറിഞ്ഞ ലോറി.
SHARE

കൊപ്പം ∙ കാർ ലോറിയിൽ ഇടിച്ചു കാർ യാത്രികർക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി കൊപ്പംപട്ടാമ്പി റോഡിൽ ആണ് അപകടം. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോയ മരം കയറ്റിയ ലോറിയിൽ എതിർ ദിശയിൽ നിന്ന് വന്ന കാർ നിയന്ത്രണം വിട്ടു ലോറിയില്‍ ഇടിക്കുകയായിരുന്നു. തുടർന്ന് ലോറി  മറിഞ്ഞു. പരുക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ടൗണില്‍ ഉണ്ടായിരുന്ന തെരുവ് കച്ചവടക്കാരും യാത്രക്കാരും ചേര്‍ന്ന് ആണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS