ADVERTISEMENT

കോയമ്പത്തൂർ∙ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനെത്തുടർന്ന് മാസ്ക് നിർബന്ധമാക്കി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ‍ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴയീടാക്കും. സർക്കാർ,സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വ്യാപാര സമുച്ചയങ്ങൾ, കല്യാണ മണ്ഡപങ്ങൾ എന്നിവയിൽ പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാനും കൈകൾ അണുവിമുക്തമാക്കാനും നിർദേശമുണ്ട്.

89 പേർക്ക് കോവിഡ് 

കോയമ്പത്തൂർ∙ ജില്ലയിൽ ഇന്നലെ 89 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രോഗികളുടെ എണ്ണം 3,30,669 ആയെന്ന് തമിഴ്നാട് ആരോഗ്യ വ‍കുപ്പ്. രോഗം ഭേദമായ 31 പേർ ഇന്നലെ ആശുപത്രി വിട്ടു. ഇതുവരെ 3,27,705 പേർ രോഗമുക്തി നേടി. 347 പേർ ചികിത്സയിൽ കഴിയുന്നു. ആകെ 2,617പേർ മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com