രാഹുൽ ഗാന്ധിയുടെ ഓഫിസിലെ അക്രമം; പാലക്കാട്ടും പ്രതിഷേധം

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ചു പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാത ഉപരോധത്തിൽ പ്രസംഗിക്കുന്ന ഷാഫി പറമ്പിൽ എംഎൽഎ. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിനയച്ച കത്താണു ഷാഫി ഉയർത്തിക്കാണിക്കുന്നത്.

SHARE

പാലക്കാട് ∙ വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ചന്ദ്രനഗർ ദേശീയപാത ഉപരോധിച്ചു. ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ അടക്കമുള്ള ഉപരോധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. 

പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രനഗറിൽ ദേശീയപാത ഉപരോധ സമരത്തിനിടെ പ്രവർത്തകർ കത്തിച്ചെറിഞ്ഞ ടയർ സമീപത്തുള്ള ലോറിക്കടിയിലേക്കു പോകാതെ തട്ടിക്കളയുന്ന പൊലീസ്.
പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രനഗറിൽ ദേശീയപാത ഉപരോധ സമരത്തിനിടെ പ്രവർത്തകർ കത്തിച്ചെറിഞ്ഞ ടയർ സമീപത്തുള്ള ലോറിക്കടിയിലേക്കു പോകാതെ തട്ടിക്കളയുന്ന പൊലീസ്.

ഇതു നേരിയ സംഘർഷാവസ്ഥയും സൃഷ്ടിച്ചു. കൽമണ്ഡപത്തു നിന്നു പന്തം കൊളുത്തി പ്രകടനമായി വന്നാണു ചന്ദ്രനഗർ–മണപ്പുള്ളിക്കാവ് ദേശീയപാത ഉപരോധിച്ചത്. ഡിവൈഎസ്പി പി.സി.ഹരിദാസിന്റെ നേതൃത്വത്തി‍ൽ വൻ പൊലീസ് സന്നാഹവും എത്തിയിരുന്നു. 

ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോബിൻ ജേക്കബ്, പി.സരിൻ, കെ.എം.ഫെബിൻ, ഒ.കെ.ഫാറൂഖ് ജില്ലാ ഭാരവാഹികളായ വിനോദ് ചെറാട്, സി.വിഷ്ണു, പ്രദീപ് നെന്മാറ, നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈൻ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, സി.നിഖിൽ, പി.എസ്.വിബിൻ, രതീഷ് തസ്രാക്ക്, ജയശങ്കർ, നിസാ‍ർ തിരുവേഗപ്പുറ, പ്രമോദ് തണ്ടലോട്, ഗിരീഷ് ഗുപ്ത, ഇ.കെ.ജസീൽ, സുനിൽ ചുവട്ടുപാടം, പ്രതീഷ് മാധവൻ, വന്ദന, പി.പി.സുധ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS