ADVERTISEMENT
മണ്ണാർക്കാട്∙ ആദിവാസി സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിലായ പ്രതിയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി തള്ളി. റിമാൻഡിൽ കഴിയുന്ന സുജിത്താണ് (25) ജാമ്യാപേക്ഷ നൽകിയിരുന്നത്. കഴിഞ്ഞ 17ന് ബന്ധുവീട്ടിൽ വിരുന്നെത്തിയ സുജിത്ത് ആദിവാസി സ്ത്രീയെ കടന്നു പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സ്ത്രീയുടെ കാലിൽ മുറിവേറ്റതായി പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് എത്തിയ പൊലീസ് സുജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നൽകുന്നത് പബ്ലിക് പ്രോസിക്യൂട്ടർ പി.ജയൻ ശക്തമായി എതിർത്തു. തുടർന്നാണ് ജഡ്ജി കെ.എം.രതീഷ്കുമാർ ജാമ്യാപേക്ഷ തള്ളിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com