കൽമണ്ഡപം മീന നഗർ പാർക്ക് കാടുകയറി നാശത്തിലേക്ക്

കൽമണ്ഡപം മീന നഗറിൽ അമൃത് പദ്ധതിയിൽ നവീകരിച്ച പാർക്ക് കാടുകയറിയ നിലയിൽ.
കൽമണ്ഡപം മീന നഗറിൽ അമൃത് പദ്ധതിയിൽ നവീകരിച്ച പാർക്ക് കാടുകയറിയ നിലയിൽ.
SHARE

പാലക്കാട് ∙ അമൃത് പദ്ധതിയിൽ നവീകരിച്ച കൽമണ്ഡപം മീന നഗർ പാർക്ക് കാടുകയറി നാശത്തിലേക്ക്. നടപ്പാതയടക്കമുള്ള സൗകര്യങ്ങളോടെ 2020ലാണ് പാർക്ക് നവീകരിച്ചത്. കുട്ടികൾക്കു കളിക്കാനും പ്രത്യേക സൗകര്യം ഉണ്ട്. എന്നിട്ടും പാർക്ക് കാടുകയറിക്കിടക്കുകയാണ്. അമൃത് പദ്ധതിയിൽ നവീകരിച്ച പാർക്കുകളുടെ പരിപാലനത്തിനു സംവിധാനം കണ്ടെത്തണമെന്നാണു നിർദേശം. ഇക്കാര്യം നഗരസഭ ചർച്ച ചെയ്തിരുന്നു. കാടുവെട്ടിത്തെളിച്ചു പാർക്ക് വൃത്തിയാക്കുന്നതോടൊപ്പം രാവിലെയും വൈകിട്ടും ജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ നഗരസഭ അടിയന്തരമായി ഇടപെടമെന്നാണ് ആവശ്യം.  

പ്രവൃത്തി ആരംഭിച്ചു

പാർക്കിൽ വളർന്നു നിൽക്കുന്ന പുല്ലും മറ്റും നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചതായി നഗരസഭാംഗം എം.വി.ദിവ്യ അറിയിച്ചു. തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയുള്ള പ്രവൃത്തി പരമാവധി വേഗത്തിൽ പൂർത്തിയാക്കും. പാർക്ക് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയില്ല. ഒപ്പം വാർഡിൽ പൊതുനിരത്തുകളിലെ ശുചീകരണവും പുരോഗതിയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS