ADVERTISEMENT

പാലക്കാട്∙ പാലിയേറ്റീവ് നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്ന് പാലിയേറ്റീവ് കെയർ നഴ്സസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു.    യൂണിയൻ പ്രസിഡന്റ് ഉമ അജയ് അധ്യക്ഷയായി.   യൂണിയൻ സെക്രട്ടറി പ്രസന്ന സുരേഷ്, പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഒ.സി.ബിന്ദു, ട്രഷറർ സിന്ധു, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു, അജിതാറാണി, ഓമന, ബീന സന്തോഷ്, സുജമ്മ സെബാസ്റ്റ്യൻ, മിനി, എസ്.സുധീർ എന്നിവർ പ്രസംഗിച്ചു. 

മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ കോട്ടയത്തെ പാലിയേറ്റീവ് നഴ്സ് ഷീലാ റാണി, വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച യൂണിയൻ അംഗങ്ങളുടെ മക്കൾ, ദീർഘകാലത്തെ സേവനത്തിനു ശേഷം വിവിധ കാരണങ്ങളാൽ ജോലി രാജിവച്ച യൂണിയൻ അംഗങ്ങൾ എന്നിവരെ ആദരിച്ചു.     ഭാരവാഹികൾ: ഉമ അജയ്(പ്രസി.),  ദീപ, പ്രിയ(വൈസ് പ്രസി.), പ്രസന്ന സുരേഷ്(സെക്ര.), ജയന്തി, ചന്ദ്രിക(ജോ. സെക്ര.), 

സിന്ധു ബാബു(ട്രഷ.).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com