ADVERTISEMENT

കോട്ടായി∙ ചൂലനൂരിൽ ഒരു കുടുംബത്തിലെ നാലു പേരെ മാരകമായി വെട്ടിപ്പരുക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പല്ലാവൂർ മാന്തോണി മുകേഷാണ്(35) തമിഴ്നാട്ടിലെ അവനാശി ബസ് സ്റ്റാൻഡിൽ അറസ്റ്റിലായത്. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള സിം കാർഡിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പ്രതിയെ പിടികൂടിയത്. 

പൊലീസ് കുറച്ചു ദിവസമായി മുകേഷിനായി 

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം അവനാശിയിലെത്തിയത്. ഏപ്രിൽ 15ന് രാത്രി രണ്ടിനു ചൂലനൂർ കിഴക്കുമുറിയിലെ ബന്ധുവീട്ടിലെത്തി മണി (56), ഭാര്യ സുശീല (52), മകൻ ഇന്ദ്രജിത്ത് (22) മകൾ രേഷ്മ (24) എന്നിവരെ വെട്ടിപ്പരുക്കേൽപ്പിച്ചെന്നാണു പരാതി. പഴനി, ഡിണ്ടിഗൽ വഴി പ്രതി ബെംഗളൂരുവിലത്തിയ ശേഷം അവിടെനിന്നു സഹോദരൻ ജോലി ചെയ്യുന്ന മുംബൈയിലെത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ശേഷം, മുകേഷ് തിരിച്ച് അവനാശിയിലെ പഴയൊരു ‍സുഹൃത്തിന്റെ വീട്ടിലെത്തി. 15 ദിവസമായി അവിടെ ജോലി ചെയ്യുന്നതിനിടെയാണ് പ്രതി പൊലീസ് പിടിയിലായത്.

26ന് രാത്രിയാണ് പൊലീസ് സംഘം പ്രതിയെ അന്വേഷിച്ച് അവനാശിയിലെത്തിയത്. 27ന് രാവിലെ അവനാശിയിൽ ചായക്കട നടത്തുന്ന മുകേഷിന്റെ സുഹൃത്തിനെ പൊലീസ് കണ്ടെത്തി. പ്രതിയുടെ ഫോൺ അപ്പോൾ‍ വന്നിരുന്നു. പൊലീസിനൊപ്പമുള്ള സുഹൃത്ത് ബസ് സ്റ്റാൻഡിലേക്ക് വരാൻ ആവശ്യപ്പെട്ടതനുസരിച്ച് മുകേഷ് അവിടെയെത്തി. തുടർന്നായിരുന്നു അറസ്റ്റ്. പ്രതിയെ ചൂലനൂരെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരെ നാട്ടുകാർ പ്രകോപിതരായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശമനുസരിച്ച് ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ, കോട്ടായി സിഐ കെ.സി.വിനു, എഎസ്ഐ എസ്.അനിത, എസ്‌സിപിഒ ജി.സ്നേഹലദാസൻ, ബി.പ്രശാന്തി, സിപിഒ വി.വിനോദ്, ടി.സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com