ADVERTISEMENT

വാളയാർ ∙ മലബാർ സിമന്റ്സ് മൈൻസിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ജീപ്പ് മഴയിൽ നിയന്ത്രണംതെറ്റി കൊക്കയിലേക്കു വീണു. മരത്തിൽ ഇടിച്ചു വാഹനം തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. സിവിൽ പൊലീസ് ഓഫിസർമാരായ വി.വിജീഷ് (29), എം.ഹരിദാസ് (33) എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്നലെ രാവിലെ ആറരയോടെ ഖനിയിലേക്കു പോവുന്ന വനമേഖലയിലാണ് അപകടമുണ്ടായത്. ഇവർ രാത്രിയിലെ സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞു മലബാർ സിമന്റ്സിനു സമീപമുള്ള താമസ സ്ഥലത്തേക്കു തിരികെവരികയായിരുന്നു.

കനത്ത മഴയിൽ നിയന്ത്രണം തെറ്റിയ വാഹനം തെന്നി കൊക്കയിലേക്കു പതിച്ചു. 400 അടിയോളം ആഴത്തിലേക്കു വാഹനം പോയെങ്കിലും സമീപത്തെ മരത്തിൽ ഇടിച്ചുനിന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും പൊലീസ് ഉദ്യോഗസ്ഥരും പുറത്തേക്കുചാടി രക്ഷപ്പെട്ടു. ഉച്ചയോടെ വടം കെട്ടി വലിച്ചു വാഹനം പുറത്തെത്തിച്ചു. പരുക്കേറ്റവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴയുള്ള സമയങ്ങളിൽ ഖനിയിലേക്കുള്ള ഗതാഗതം നിയന്ത്രിക്കാൻ നിർദേശം നൽകിയതായി മലബാർ സിമന്റ്സ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com