ADVERTISEMENT
പാലക്കാട് ∙ സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു പാർട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്തു പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയം സ്റ്റാൻ‍ഡ് പരിസരത്തു സമാപിച്ചു. തുടർന്നു നടന്ന യോഗം സിപിഎം ഏരിയ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി.കെ.നൗഷാദ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ.ദിവാകരൻ, സി.പി.പ്രമോദ്, വി.സുരേഷ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com