ADVERTISEMENT

പാലക്കാട് ∙ സംഘടനാരംഗത്തും സമരരംഗത്തും സാമൂഹിക പ്രവർത്തനരംഗത്തും പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ആസൂത്രണം ചെയ്യാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാംപിനു തുടക്കമായി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പതാക ഉയർത്തി. രമ്യ ഹരിദാസ് എംപിയും ഷാഫി പറമ്പിലും ചേർന്നു ദീപശിഖ കൊളുത്തി. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം പ്രതിനിധികൾ ആറു വിഷയങ്ങളിൽ ചർച്ച നടത്തി. ചർച്ചകളിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ക്രോഡീകരിച്ച് ഇന്നു വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും.

രാഷ്ട്രീയം, സംഘടന, പരിസ്ഥിതി, ഭാവി, സേവനവും യുവജന ഇടപെടലും, ഔട്ട്‌റീച് തുടങ്ങിയ വിഷയങ്ങളിലാണു പ്രമേയം അവതരിപ്പിക്കുക.  എംപിമാരായ രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, എം.വിൻസെന്റ്, റോജി എം.ജോൺ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ശ്രാവൺ റാവു, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് ഉച്ചയ്ക്കു 3നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ക്യാംപ് ഉദ്ഘാടനം ചെയ്യും.

ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി

പാലക്കാട് ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാംപിനോടനുബന്ധിച്ചു കഞ്ചിക്കോട് അഹല്യയ്ക്കു സമീപം സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി. ഇന്നലെ ഉച്ചയോടെ ബൈക്കിലെത്തിയ നാലംഗ സംഘമാണ് അക്രമം അഴിച്ചു വിട്ടതെന്നാണു പരാതി. ഇവർ ക്യാംപിനു സമീപത്തു നിന്ന് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വാളയാർ പൊലീസിൽ പരാതി നൽകിയതായും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അറിയിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com