ADVERTISEMENT

പട്ടാമ്പി ∙ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിയിരുന്ന പാസഞ്ചർ വണ്ടികൾ ‍ ഇന്ന് ഓടി തുടങ്ങും. റെയിൽവേ തീരുമാനം പട്ടാമ്പി , തൃത്താല മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് അനുഗ്രഹമായി. യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്നു തൃശ്ശൂർ-കണ്ണൂർ ട്രെയിൻ 2020 മാർച്ച് 22-നാണ് നിർത്തിയത്. ഈ വണ്ടി പുനഃസ്ഥാപിക്കുന്നതോടെ രാവിലെയും വൈകിട്ടും പട്ടാമ്പിയിൽ നിന്നും കോഴിക്കോട്ടേക്ക് ജോലി ആവശ്യത്തിനും, ചികിത്സക്കും, പഠനത്തിനുമായി പോകുന്നവർക്ക് വലിയ ആശ്വാസമാകും. പാസഞ്ചർ വണ്ടി എക്സ്പ്രസ് ട്രെയിനായി ഓടുന്നതിനാൽ ചുരുങ്ങിയ ചാർജ് 30 രൂപ നൽകേണ്ടിവരും. ഷൊർണൂരിൽ നിന്നും രാവിലെ 7.30-ന് പുറപ്പെടും. കാരക്കാട് 7.38-നും, പട്ടാമ്പിയിൽ 7.45-നും, പള്ളിപ്പുറത്ത് 7.54-നും വണ്ടിയെത്തും. ഒരു മിനിറ്റ് സമയമാണ് നിർത്തുക. വൈകിട്ട് കണ്ണൂരിൽ നിന്നും 3.10-ന് പുറപ്പെട്ട് പള്ളിപ്പുറം 6.57 നും പട്ടാമ്പി 07.03 നും കാരക്കാട് 07.09 നും ഷൊർണുർ 7.18 നും എത്തും വിധമാണ് സമയക്രമീകരണം.

പട്ടാമ്പിയിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് കെഎസ്ആർടിസി ബസ് ഇല്ലാത്തതിനാൽ സ്വകാര്യ ബസുകളിൽ ഉയർന്ന ചാർജ് നൽകിയായിരുന്നു യാത്രക്കാർ പോയി വന്നിരുന്നത്. യൂണിവേഴ്‌സിറ്റിയിലും കോഴിക്കോടും തിരൂരും പഠിക്കാൻ പോകുന്ന വിദ്യാർഥികളും ആ ഭാഗങ്ങളിലേക്ക് പോകുന്ന ഉദ്യോഗസ്ഥരും നാട്ടുകാരും പട്ടാമ്പിയിൽ നിന്ന് രാവിലെയുള്ള തൃശ്ശൂർ-കണ്ണൂർ പാസഞ്ചറിലാണ് പോയിരുന്നത്. പട്ടാമ്പിയിൽ നിന്നും , പള്ളിപ്പുറത്തുനിന്നും തിരൂരിലേക്കും, കോഴിക്കോട്ടേക്കുമെല്ലാം ഏറെ യാത്രക്കാരുണ്ട്. രാവിലത്തെ വണ്ടിയില്ലാത്തത് യാത്രക്കാർ വലിയ വിഷമം സൃഷ്ടിച്ചിരുന്നു. വണ്ടി ഓടിക്കാനുള്ള റെയിൽവേ തീരുമാനം പട്ടാമ്പിയിൽ നിന്നുള്ള തിരൂർ, കോഴിക്കോട് യാത്രക്കാർക്കും. തിരിച്ചുള്ള യാത്രക്കാർക്കും ഏറെ അനുഗ്രഹമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com