ADVERTISEMENT

തച്ചനാട്ടുകര∙ ചരിത്രശേഷിപ്പിന് പുനർജന്മം, ദേശീയപാത ആര്യമ്പാവിൽ നവീകരണത്തിന്റെ ഭാഗമായി എടുത്തുമാറ്റിയ പുരാതന ചുമടുതാങ്ങി തിരിച്ചു സ്ഥാപിച്ചു. നേരത്തെ ഉണ്ടായിരുന്നതിന്റെ എതിർവശത്താണ് പഴയ രീതിയിൽ തന്നെ ചുമടുതാങ്ങി മാറ്റിസ്ഥാപിച്ചത്. ‘കെ‍ാല്ലവർഷം 551ന് ധനു കൂരിയാട്ടിൽ നാരായണിയമ്മ ധർമം അത്താണി’ എന്ന് കെ‍ാത്തിവച്ചിട്ടുള്ള ചുമടുതാങ്ങിക്ക് 646 കെ‍ാല്ലം പഴക്കമുണ്ടെന്ന് പുരാവസ്തു വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ആളുകൾ സാധനങ്ങൾ തലച്ചുമടായി കെ‍ാണ്ടുപോയിരുന്ന കാലത്ത് പരസഹായമില്ലാതെ ഇറക്കാനും കയറ്റാനും സഹായമായിരുന്നു ഇത്തരം ചുമടുതാങ്ങികൾ. മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമായി 4 തൂണുകളിലായി ഏറെ നീളത്തിലാണ് ഇവിടെ ചുമടുതാങ്ങി സ്ഥാപിച്ചിരുന്നത്. പാത വികസനത്തിന്റെ ഭാഗമായി പെ‍ാളിച്ചു മാറ്റിയപ്പോൾ ചരിത്ര സ്മാരകം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ചുമടുതാങ്ങിയെക്കുറിച്ച് മനോരമ വാർത്ത നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com