ADVERTISEMENT

മണ്ണാർക്കാട്∙ തെങ്കര മെഴുകുംപാറയിൽ മാനിന്റെ കൊമ്പുകളുമായി മൂന്നു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തെങ്കര മെഴുകുംപാറ ഒടവിൽ സന്ദീപ്, എറണാകുളം വെള്ളൂർക്കുന്നം മുടവൂർ മഞ്ഞാങ്കുഴി എം.വി.മഹേഷ്, തെങ്കര മലത്ത് പ്രഭാത് എന്നിവരെയാണു വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു മാനിന്റെ തലയും കൊമ്പും അസ്ഥികളും പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്നു വനംവകുപ്പു നടത്തിയ പരിശോധനയിലാണ് നടപടി.

മാൻകൊമ്പ് വാങ്ങാൻ ആളുകൾ വരുന്നുണ്ടെന്ന വിവരത്തെ തുടർന്നു മഫ്ത്തിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മെഴുകുംപാറയിൽ കാത്തുനിന്നാണു പിടികൂടിയത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. റേഞ്ച് ഓഫിസർ എൻ.സുബൈർ, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ.റസാഖ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.രാജേഷ്, എസ്എഫ്ഒ എൻ.പുരുഷോത്തമൻ എന്നിവർ ചേർന്നാണു പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com