കോങ്ങാട് ഡെങ്കിപ്പനി; ആരോഗ്യവകുപ്പ് നടപടി തുടങ്ങി

Mail This Article
കോങ്ങാട് ∙ കോങ്ങാട് 5 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 3 പേർ കോങ്ങാട് സ്വദേശികളും 2 പേർ മണ്ണാർക്കാട്, മങ്കര സ്വദേശികളും ആണ്. പക്ഷേ, കോങ്ങാടുള്ള സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. ഡെങ്കി പടരാതിരിക്കാൻ ആരോഗ്യവകുപ്പ് കർശന നടപടി തുടങ്ങി. ബസ് സ്റ്റാൻഡ് പരിസരത്തുള്ള പരിശോധനയിൽ ഡെങ്കിപ്പനിയുടെ ഉറവിടം കണ്ടെത്തി. പ്രദേശത്ത് ഫോഗിങ് നടത്തിയിട്ടുണ്ട്. ഇവിടത്തെ പെറ്റ് ഷോപ്പ് അടപ്പിച്ചു. ടൗണിൽ ബേക്കറി, ഹോട്ടലുകൾ, കൂൾബാർ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തി.
തുടര്‍ന്ന് ഒരു ബേക്കറി അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ നിന്നു 11,800 രൂപ പിഴ ഈടാക്കി. പബ്ലിക് ഹെൽത്ത് ഓർഡിനൻസ് പ്രകാരം ആണ് കേസ്. ഡെങ്കി ഉറവിടം പെട്ടെന്നു കണ്ടെത്താനായത് രോഗ വ്യാപനം തടയാൻ സഹായിച്ചേക്കുമെന്നാണു പ്രതീക്ഷ. ഹെൽത്ത് ഇൻസ്പെക്ടർ സിസിമോൻ തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.സനിൽകുമാർ, ആർ.രമ്യ എന്നിവർ നേതൃത്വം നൽകി.