ADVERTISEMENT

തീ പാറുന്ന പോരാട്ടത്തിന് ഉറച്ചു തന്നെയാണ് ഇറങ്ങിയത്, പക്ഷെ, പ്രതിഷേധാഗ്നി ഇത്രത്തോളം പടരുമെന്നു സമരക്കാർ പോലും കരുതിയില്ല. പാലക്കാട് നഗരസഭാംഗവും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ പി.എസ്.വിബിന്റെ മുണ്ടിനു സമരത്തിനിടെ തീ പിടിച്ച സംഭവം സംഘടനകൾക്ക് ആലോചിക്കാൻ വക നൽകുന്ന ഒന്നായി. കോലം കത്തിച്ചു നടത്തുന്ന പ്രതിഷേധങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കണം? പെട്രോളും ഡീസലും സമരത്തിനു ഉപയോഗിക്കണോ അങ്ങനെ പലവിധ ചർച്ചകളായി. 

വിബിൻ പറയുന്നു: കോലം കത്തിച്ച പ്രവർത്തകൻ തീ ആളിപ്പടർന്നപ്പോൾ അതു റോഡിലേക്കു വലിച്ചെറിഞ്ഞു. അതിൽ നിന്ന് ഒരു കഷണം തെറിച്ച് എന്റെ മുണ്ടിൽ വീണു തീ പടർന്നു. പൊലീസുകാരും ഒപ്പം സമരം ചെയ്തവരും മുണ്ട് അഴിച്ചു കളയാൻ വിളിച്ചു പറഞ്ഞു. ഉടൻ മുണ്ട് അഴിച്ചു. കാലുകളിൽ പൊള്ളലുണ്ട്. എന്നാൽ, ഉള്ളിലുള്ള പ്രതിഷേധാഗ്നി കെടുകയില്ല. (മുണ്ടിനു തീ പിടിക്കുന്നതു നിസ്സാരമല്ല. പ്രത്യേകിച്ചു പോളിസ്റ്റർ മുണ്ടാണെങ്കിൽ. ഇതിൽ എളുപ്പത്തിൽ തീ പിടിക്കുമെന്നു മാത്രമല്ല, പെട്ടെന്ന് ഉരുകി ചർമത്തിൽ പറ്റിപ്പിടിച്ചിരിക്കും. ഇതു നീക്കം ചെയ്യാൻ പ്രയാസമാണ്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com