ADVERTISEMENT

പാലക്കാട് ∙ സംസ്ഥാനത്തു വയനാടിനു പുറമെ കണ്ണൂരിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിൽ പരിശോധനാ നടപടികൾ ശക്തിപ്പെടുത്തി. ഇതിനായി മൃഗസംരക്ഷണ വകുപ്പ് പൊലീസ് സഹായം തേടി. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും ഉള്ള പന്നി, പന്നി ഉൽപന്ന വരവുപോക്കു പൂർണമായും നിരോധിച്ചു. ജില്ലയി‍ൽ നിന്നു ഇതര ജില്ലകളിലേക്കും സമാന നിയന്ത്രണം ഉണ്ട്.

പാലക്കാട് ജില്ലയിൽ ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത പാലിക്കാനാണു നിർദേശം. ഇതര സംസ്ഥാനങ്ങളിൽ നിന്നു ജില്ല വഴി പന്നികളെ കൊണ്ടുവരാൻ സാധ്യതയുള്ള സാഹചര്യത്തിലാണു പരിശോധന കർശനമാക്കിയത്. ചെക് പോസ്റ്റുകൾക്കു പുറമെ അതിർത്തി പ്രദേശത്തുടനീളം പരിശോധന നടത്തും. സ്ഥിതിഗതികൾ മൃഗസംരക്ഷണ വകുപ്പു നിരീക്ഷിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com