ദുരഭിമാനക്കൊല: ‘മാനക്കേട്’പറഞ്ഞ് ഭീഷണി ഉണ്ടായിരുന്നെന്നു ഹരിത

palakkad-haritha-aneesh
SHARE

പാലക്കാട് ∙ ഇതരസമുദായത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിൽ ‘മാനക്കേട്’ ഉണ്ടായെന്നു പിതാവും അമ്മാവനും പറഞ്ഞതായും പലതവണ ഭീഷണിപ്പെടുത്തിയതായും തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതിയിൽ മൊഴി നൽകി.

ഹരിതയുടെ വിചാരണ പൂർത്തിയാക്കി. കേസിന്റെ അടുത്ത വിചാരണ 12നു നടക്കും. അനീഷിന്റെ സഹോദരനും കേസിൽ ദൃക്സാക്ഷിയുമായിരുന്ന അരുണിനെ കോടതി നേരത്തെ വിചാരണ ചെയ്തിരുന്നു. അനീഷിന്റെ കെ‍ാലപാതകം ദുരഭിമാനക്കെ‍ാലയെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവരാണു പ്രതികൾ. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.അനിൽ ഹാജരായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}