ADVERTISEMENT

പാലക്കാട് ∙ കാറ്റ്, മഴ, വെയിൽ.. ഇതെല്ലാം കൊണ്ടും നനഞ്ഞും സഹിച്ചും വേണം പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു യാത്രചെയ്യാൻ. ഏഴര വർഷമായി ഇതാണു സ്ഥിതി. സർവതും പൊളിച്ചിട്ടിരിക്കുന്ന സ്റ്റാൻഡിൽ ഇപ്പോൾ ദുരിതം കൂടി. മഴ കനത്തതോടെ സർവത്ര ചെളിയാണ്. ഇതിൽ ചവിട്ടിയല്ലാതെ ബസിൽ കയറാനും ഇറങ്ങാനും സാധിക്കില്ല. ജീവനക്കാരുടെ സ്ഥിതിയും ഇതു തന്നെ. മഴനനയാതെ  ബസ് കയറാൻ പോലും നിലവിൽ സംവിധാനം ഇല്ല. ഇതെല്ലാം സഹിച്ചും യാത്രക്കാർ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുന്നു.

ആ ഇഷ്ടം തിരിച്ചറിഞ്ഞ്, ഇനിയെങ്കിലും പറഞ്ഞ വാക്കു പാലിച്ച് കെഎസ്ആർടിസി പാലക്കാട് സ്റ്റാൻഡ് ഉടൻ തുറന്നു കൊടുക്കണമെന്നാണ് ആവശ്യം. ഉറപ്പു പാളിയാൽ യാത്രക്കാരുടെ കനത്ത രോഷം നേരിടേണ്ടിവരും. ഏഴരവർഷമായി സഹിക്കുന്ന ദുരിതം തുടർന്നും സഹിക്കും എന്ന് അധികൃതർ ധരിക്കരുതെന്ന് യാത്രക്കാർ മുന്നറിയിപ്പു നൽകിത്തുടങ്ങി. 

വേണം താൽക്കാലിക ഷെഡ്

പെരുമഴക്കാലത്ത് യാത്രക്കാരെ ഇങ്ങനെ മഴയിലും ചെളിയിലും നിർത്തുന്നത് ഒട്ടും ശരിയല്ലെന്ന് എല്ലാവരും പറയുന്നുണ്ട്. എന്നിട്ടും പരിഹാരം ഇല്ല. മഴ നനയാതെ ബസ് കയറാൻ ഉടൻ സൗകര്യം ഒരുക്കണം. ഇതിനായി താൽക്കാലിക ഷെഡ് സജ്ജമാക്കണം. ജനപ്രതിനിധികളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നിട്ടും നടപടി ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com