ADVERTISEMENT

പാലക്കാട്∙ എല്ലാ മതത്തിൽപെട്ടവർക്കും പ്രവേശനം അനുവദിച്ച രാജ്യത്തെ ആദ്യക്ഷേത്രം പാലക്കാട്ടുണ്ട്. അകത്തേത്തറ കൽമാടം ബാല അയ്യപ്പ ക്ഷേത്രം. എല്ലാ മതസ്ഥർക്കുമായി കസ്തൂർബ ഗാന്ധി 1927 ഒക്ടോബറിൽ തുറന്നു കൊടുത്തതാണ് ഈ അമ്പലം.അകത്തേത്തറ ‘മക്കൾവീട്’ തറവാട്ടുവക അമ്പലമായിരുന്നു ഇത്. മക്കൾവീട്ടിലെ കാരണവരായിരുന്ന അപ്പുയജമാനനായിരുന്നു ക്ഷേത്ര ഉടമ. ശബരി ആശ്രമം സ്ഥാപിക്കാൻ സ്ഥലം വിട്ടുനൽകിയതും ഇദ്ദേഹമായിരുന്നു. സവർണർക്കു മാത്രമേ കൽമാടം ക്ഷേത്രത്തിനകത്തു തൊഴാൻ അനുമതി ഉണ്ടായിരുന്നുള്ളു. ശബരി ആശ്രമത്തിലെത്തിയ കസ്തൂർബ ഗാന്ധിയെ അയ്യപ്പക്ഷേത്രത്തിലേക്കു ക്ഷണിച്ചതും ക്ഷേത്രം എല്ലാവർക്കുമായി തുറന്നുകൊടുക്കാൻ ആവശ്യപ്പെട്ടതും ഇദ്ദേഹമാണ്. 

ഹരിജനങ്ങളെ അമ്പലത്തിൽ എത്തിച്ചതും അവർക്കായി പന്തിഭോജനം നടത്തിയതും അപ്പുയജമാനനായിരുന്നു. അയിത്തോച്ചാടന പ്രവർത്തനത്തിലെ സുപ്രധാനമായ ഒരധ്യായമായി ഇതുമാറി. ഹരിജനങ്ങൾ ക്ഷേത്രത്തിനകത്തു കയറിയതിൽ പ്രതിഷേധിച്ച് അന്നത്തെ ക്ഷേത്രം ആചാരി പൂജകൾ നടത്താതെ ഇറങ്ങിപ്പോയി. ഇതോടെ അപ്പുയജമാനൻ തന്നെ പൂജകൾ നടത്തി.  ബാല മണികണ്ഠനാണു ക്ഷേത്രത്തിലെ പ്രതിഷ്ഠ.‌ ക്ഷേത്രത്തിനു 150 വർഷത്തിലധികം പഴക്കമുണ്ട്. നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

ഹരിജനോദ്ധാരണത്തിന് ആഭരണങ്ങൾ

അകത്തേത്തറ കൽമാടം അയ്യപ്പക്ഷേത്രം ഹരിജനങ്ങൾക്കു തുറന്നു കൊടുത്ത ശേഷം കസ്തൂർബാ ഗാന്ധി ക്ഷേത്രത്തിൽ എത്തിയവർക്കൊപ്പം(ഫയൽ ചിത്രം). ചിത്രത്തിൽ വൃത്തനുള്ളിൽ കസ്തൂർബാ ഗാന്ധി.
അകത്തേത്തറ കൽമാടം അയ്യപ്പക്ഷേത്രം ഹരിജനങ്ങൾക്കു തുറന്നു കൊടുത്ത ശേഷം കസ്തൂർബാ ഗാന്ധി ക്ഷേത്രത്തിൽ എത്തിയവർക്കൊപ്പം(ഫയൽ ചിത്രം). ചിത്രത്തിൽ വൃത്തനുള്ളിൽ കസ്തൂർബാ ഗാന്ധി.

ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഗാന്ധിജി അക്കാലത്ത് ഫണ്ട് ശേഖരിച്ചിരുന്നു. ഇതറിഞ്ഞ് അകത്തേത്തറയിൽ എത്തിയ സ്ത്രീകൾ അദ്ദേഹത്തിനു വിവാഹാഭരണങ്ങൾ ഊരി നൽകി. ‘ഭർത്താക്കന്മാരുടെ സമ്മതത്തോടെയാണോ’ ഇവ നൽകുന്നതെന്നു ഗാന്ധിജി ഇവരോടു  ചോദിച്ചു. ‘ഭർത്താവല്ല അച്ഛനാണു വിവാഹത്തിന് ആഭരണങ്ങൾ നൽകിയതെന്നു’ മറുപടി പറഞ്ഞാണ് അവർ ആഭരണങ്ങൾ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com