പാലക്കാട്ട് യാത്രക്കാരെ ആക്രമിച്ച് തെരുവുനായ; വലയിട്ട് പിടികൂടി

പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസ് റോഡിൽ ഇരുചക്രവാഹന യാത്രക്കാരനെ തെരുവുനായ ആക്രമിക്കുന്നു. തെരുവുനായയെ യാത്രക്കാരൻ കുടഞ്ഞെറിയുന്നു. യാത്രക്കാരെ കൂട്ടത്തോടെ കടിച്ച നായയെ വലയിട്ട് പിടികൂടുന്നു.
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസ് റോഡിൽ ഇരുചക്രവാഹന യാത്രക്കാരനെ തെരുവുനായ ആക്രമിക്കുന്നു. തെരുവുനായയെ യാത്രക്കാരൻ കുടഞ്ഞെറിയുന്നു. യാത്രക്കാരെ കൂട്ടത്തോടെ കടിച്ച നായയെ വലയിട്ട് പിടികൂടുന്നു.
SHARE

പാലക്കാട് ∙ ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്തു യാത്രക്കാരെ കൂട്ടത്തോടെ ആക്രമിച്ചു തെരുവുനായ. 6 പേരെ ആക്രമിച്ച തെരുവുനായയെ മൃഗസംരക്ഷണ വകുപ്പ് പിടികൂടി കൂട്ടിലടച്ചു നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു തെരുവുനായ റോഡ് പരിസരത്തുണ്ടായിരുന്നവരെ ആക്രമിച്ചത്. ഇരുചക്ര വാഹന യാത്രക്കാരനും 3 സ്ത്രീകളും കടിയേറ്റവരിൽ ഉൾപ്പെടുന്നു. തെരുവുനായ്ക്കൾക്കും കടിയേറ്റു. സംഭവം ഇതുവഴിയെത്തിയ പൊലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതോടെ ജില്ലാ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. നായപിടുത്തക്കാരെ വരുത്തി നായയെ വലയിട്ടു പിടികൂടി. തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 

ഹെഡ്പോസ്റ്റ് ഓഫിസ് വഴി പ്രകടനം കടന്നു പോകുന്നതിനു തൊട്ടു മുൻപായിരുന്നു തെരുവുനായയുടെ ആക്രമണം. പ്രകടനത്തോടനുബന്ധിച്ചുള്ള ഡ്യൂട്ടിക്കു പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണു സമയോചിതമായി ഇടപെട്ടത്. കടിച്ച തെരുവുനായയ്ക്കു പേവിഷബാധ ഉണ്ടോ എന്നറിയാനാണ് മൃഗസംരക്ഷണ വകുപ്പ് ഇതിനെ പ്രത്യേക കൂട്ടിൽ പാർപ്പിച്ചിരിക്കുന്നത്. തെരുവുനായയെ നിരീക്ഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു മൃഗസംരക്ഷണ സംരക്ഷണ വകുപ്പ് പിആർഒ ഡോ.ജോജു ഡേവിസ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}