ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. മലമ്പുഴ വേലംപൊറ്റയ്ക്കു സമീപം വനത്തിൽ മണ്ണിടിഞ്ഞു. മലയേ‍ാരങ്ങളില ശക്തമായ മഴയെതുടർന്ന് ജില്ലയിലെ അഞ്ചു ഡാമുകൾ തുറന്നു. ജില്ലയിൽ 24 മണിക്കൂറിനുളളിൽ 28.8 മില്ലീമീറ്റർ മഴ ലഭിച്ചു. കൂടുതൽ പെയ്തത് മണ്ണാർക്കാട് മേഖലയിൽ. അകമലവാരം മേഖലയിൽ മഴ കനത്തതാണ് മലമ്പുഴ പ്രദേശത്തെ മലവെള്ളപ്പാച്ചിലിനുകാരണം. ഡാമിലേക്കു വെള്ളമെത്തിക്കുന്ന പ്രധാന ജല സ്രേ‍‍ാതസ്സായ വേലാകംപൊറ്റ–മയിലാടി പുഴകൾ കരകവിഞ്ഞൊഴുകി. 

വേലാകംപൊറ്റ സ്വദേശി വേലായുധന്റെ വീട്ടിലേക്കു വെള്ളം കയറി. ഇവിടെയുള്ള 13 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് മലമ്പുഴ പഞ്ചായത്ത് അധ്യക്ഷ രാധിക മാധവൻ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ഉയർന്നു. ഡാമിലേക്കു വെള്ളമെത്തുന്ന ഒന്നാം പുഴയിൽ ശക്തമായ നീരൊഴുക്കുണ്ട്. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടലുണ്ടായ മേഖലയാണിത്. അന്ന് 23 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു.  

നിലവിൽ തുറന്നിരിക്കുന്ന അണക്കെട്ടുകൾ

∙ കാഞ്ഞിരപ്പുഴ ഡാം: 3 ഷട്ടറുകൾ 80 സെന്റീമീറ്റർ,
∙ മലമ്പുഴ ഡാം: 4 സ്പിൽവേ ഷട്ടറുകൾ 30 സെന്റിമീറ്റർ,
∙ മംഗലം ഡാം: 6 സ്പിൽവേ ഷട്ടറുകളിൽ 3 ഷട്ടറുകൾ 62 സെന്റിമീറ്റർ വീതവും 3 സ്പിൽവേ ഷട്ടറുകൾ 5 സെന്റിമീറ്റർ വീതവും.
∙ പോത്തുണ്ടി ഡാം: 3 സ്പിൽവേ ഷട്ടറുകൾ 40 സെന്റിമീറ്റർ.
∙ ശിരുവാണി ഡാം: റിവർ സ്ലൂയിസുകൾ ഒരു മീറ്റർ ഉയർത്തി
∙ മൂലത്തറ റെഗുലേറ്റർ: 19 ഷട്ടറുകളിൽ 5 ഷട്ടറുകൾ തുറന്നു.
∙ തമിഴ്നാട് ആളിയാർ ഡാമിന്റെ 11 ഷട്ടറുകൾ 21 സെന്റിമീറ്റർ വീതം തുറന്നു.

ലഭിച്ചത് 28.8 മില്ലീമീറ്റർ മഴ

ജില്ലയിൽ ശരാശരി 28.8 മില്ലീമീറ്റർ മഴ ലഭിച്ചു. കൂടുതൽ ലഭിച്ചത് മണ്ണാർക്കാട് മേഖലയിൽ: 67.4 മില്ലീമീറ്റർ. പാലക്കാട്:52.6 മില്ലീമീറ്റർ, പറമ്പിക്കുളം:36മില്ലീമീറ്റർ, ഒറ്റപ്പാലം 34മില്ലീമീറ്റർ,, തൃത്താല: 32മില്ലീമീറ്റർ, കൊല്ലങ്കോട് 18.6 മില്ലീമീറ്റർ, ചിറ്റൂർ:18 മില്ലീമീറ്റർ, ആലത്തൂർ:11മില്ലീമീറ്റർ,പട്ടാമ്പി:4.6 മില്ലീമിറ്റർ മഴയും ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com