കണ്ടില്ലെന്നു നടിച്ചാലും മായില്ല കെടുകാര്യസ്ഥതയുടെ ഈ ചെളി

ksrtc
SHARE

പാലക്കാട് ∙ ആവർത്തിച്ചു പറയേണ്ടി വരുന്നു. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാർക്ക് അതീവ ദുരിതാവസ്ഥയാണ്. സകലതും പൊളിച്ചിട്ടിരിക്കുന്ന സ്റ്റാൻഡിൽ ബസ് എവിടെയാണു നിൽക്കുന്നതെന്നു പോലും യാത്രക്കാർക്ക് അറിയാനാകുന്നില്ല. പറഞ്ഞുകൊടുക്കാൻ ഉദ്യോഗസ്ഥരില്ല. അവരെ ചുമതലപ്പെടുത്തിയിട്ടില്ല. ചെളി നിറഞ്ഞ സ്റ്റാൻഡിലൂടെ പരക്കം പാഞ്ഞു വേണം പോകേണ്ട ബസ് കണ്ടെത്താൻ. കുട്ടികളും പ്രായമായവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. 

കയ്യിൽ ബാഗ് കൂടിയുണ്ടെങ്കിൽ അതും താങ്ങിപ്പിടിച്ചു വേണം ബസ് കണ്ടെത്താനും കയറിപ്പറ്റാനും. പുറമെ കനത്ത മഴയും നനയണം. ഓരോ ദിവസവും സ്റ്റാൻഡിൽ ചെളി കെട്ടിയുള്ള ദുരിതാവസ്ഥ വർധിക്കുന്നു. സ്ഥലം എംഎൽഎയും കെഎസ്ആർടിസി ഡിപ്പോ അധികൃതരും ഇതു കണ്ടില്ലെന്നു നടിക്കുന്നത് അതിലേറെ കഷ്ടമെന്നു യാത്രക്കാർ പറയുന്നു. ഇരുട്ടു വീണു തുടങ്ങിയാൽ സ്റ്റാൻഡിന്റെ അവസ്ഥ കണ്ടാൽ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പോലും ഞെട്ടും.  

എംഎൽഎ ചോദ്യം ചോദിച്ചു പോയാൽ മതിയോ ? 

കെഎസ്ആർടിസി സ്റ്റാൻഡ് നവീകരണം വിലയിരുത്താനെത്തിയ ഷാഫി പറമ്പിൽ എംഎൽഎ ഡിപ്പോയിലെ ദുരിതം കണ്ട് പൊട്ടിത്തെറിച്ചു. ഇവിടെ ഒരു ഷെഡ്ഡെങ്കിലും നിർമിച്ചു നൽകുമോ ? അതോ അതും ഞങ്ങൾ നാട്ടുകാർ തന്നെ ചെയ്യണോ ? ഈ ചോദ്യം ഇപ്പോഴും അതേപടി ഉത്തരം കിട്ടാതെ നിൽക്കുന്നു.

ചോദ്യം ചോദിച്ച എംഎൽഎ തന്നെ കെഎസ്ആർടിസിയെക്കൊണ്ട് ഇതിന് ഉത്തരം പറയിപ്പിക്കുകയോ, നടപടി എടുപ്പിക്കുകയോ വേണമെന്നു സ്ഥിരം യാത്രക്കാർ ആവശ്യപ്പെടുന്നു. സ്റ്റാൻഡിൽ രാത്രി യാത്ര കൂടുതൽ സുരക്ഷിതമാക്കാ‍ൻ അടിയന്തര നടപടി വേണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}