ADVERTISEMENT

പാലക്കാട് ∙ വാഗ്ദാനം ചെയ്ത ഡീസൽ എത്താതായതോടെ കെഎസ്ആർടിസി ബസ് സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറച്ചു. ഇന്നും ചില ഡിപ്പോകളിൽ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് ഡിപ്പോയ്ക്കു കീഴിൽ ഇന്നലെ 17 ബസ് സർവീസുകൾ വെട്ടിക്കുറച്ചു. ചിറ്റൂർ, വടക്കഞ്ചേരി ഡിപ്പോകളിൽ 10 വീതവും മണ്ണാർക്കാട് 7 സർവീസും റദ്ദാക്കി. 

അവധിയായതിനാലാണ് ഇത്രയധികം സർവീസുകൾ കുറച്ചതെന്നാണ് അറിയിപ്പ്. അവധി കഴിഞ്ഞുള്ള ദിവസമായതിനാൽ ഇന്നു ബസ് സർവീസുകൾ കുറയ്ക്കുന്നതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. ഇന്നു വൈകുന്നേരത്തോടെ കെഎസ്ആർടിസി പമ്പുകളിൽ ഡീസൽ എത്തിത്തുടങ്ങുമെന്നാണു പ്രതീക്ഷ. 

ഇന്നത്തെ സ്ഥിതി

പാലക്കാട് ഡിപ്പോയിൽ ഇന്നു 15 സർവീസുകൾ റദ്ദാക്കും. കിലോമീറ്ററിനു 35 രൂപയിൽ കൂടുതൽ വരുമാനം ഉള്ള ബസ് സർവീസുകൾക്കു മാത്രമേ പുറത്തുള്ള പമ്പിൽ നിന്നു ഡീസൽ അടിക്കാൻ അനുവാദമുള്ളൂ.

∙ മണ്ണാർക്കാട്, വടക്കഞ്ചേരി ഡിപ്പോകളിൽ ഇന്നു പൂർണ തോതിൽ ബസ് സർവീസ് ഉണ്ടാകും.

∙ ചിറ്റൂർ ഡിപ്പോയിൽ ഇന്ന് 9 സർവീസുകൾ റദ്ദാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com