പാലക്കാട് ജില്ലയിൽ ഇന്ന് (11-08-2022); അറിയാൻ, ഓർക്കാൻ

palakkad-ariyan-map
SHARE

ടെക്നീഷ്യൻ

പാലക്കാട് ∙ ജില്ലാ ആശുപത്രിയിൽ ലിംബ് ഫിറ്റിങ് സെന്ററിലേക്ക് റീഹാബിലിറ്റേഷൻ ടെക്‌നീഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് 25ന് 11ന് ജില്ലാ മെഡിക്കൽ ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 04912 505264.

എന്യുമറേറ്റർ

പാലക്കാട്∙ തദ്ദേശവാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ അപ്ലിക്കേഷൻ സോഫ്റ്റ്‌ വെയർ ഉപയോഗിച്ച് നടത്തുന്ന കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിന് താത്കാലിക എന്യുമറേറ്റർമാരെ നിയമിക്കുന്നു.  പ്രായോഗിക പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വിവരശേഖരണത്തിന് ഒരു വാർഡിന് പരമാവധി 4600 രൂപ പ്രതിഫലം ലഭിക്കും.  https://forms.gle/4QC8nsZzQjJgKCUf8 ൽ ബയോഡേറ്റ അപ് ലേ‍ാഡ് ചെയ്യണം. 17 വരെ അപേക്ഷിക്കാം.

അദാലത്ത് 26ന്

പാലക്കാട് ∙ ജില്ലയിലെ മോട്ടർ വാഹനവുമായി ബന്ധപ്പെട്ട പരാതിപരിഹാര അദാലത്ത് 26നു രാവിലെ 10നു ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. മന്ത്രി ആന്റണി രാജു പങ്കെടുക്കും. മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ, തീർപ്പാകാത്ത അപേക്ഷകളിലെ പരാതികൾ എന്നിവ 15നകം അതത് ആർടി ഓഫിസ്, സബ് ആർടി ഓഫിസുകളിൽ നൽകണം. 

കംപ്യൂട്ടർ ഇൻസ്ട്രക്ടർ 

പാലക്കാട് ∙ മലമ്പുഴ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഗവ. ആശ്രമം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം മലമ്പുഴ ആശ്രമം സ്കൂളിൽ 23ന് രാവിലെ 10.30ന്. ഫോൺ: 0491 2815894.

ഗെസ്റ്റ് ഫാക്കൽറ്റി 

പാലക്കാട് ∙ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ മരുതറോഡുള്ള സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പാലക്കാട് സെന്ററിൽ  മണിക്കൂർ അടിസ്ഥാനത്തിൽ ഗെസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ നാളെ  10.30നു സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഓഫിസിലെത്തണം. ഫോൺ: 0491–2571863.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}