15ന് ദേശീയപതാക ഉയർത്തുന്നുണ്ടോ? എങ്കിൽ 14നു താഴ്ത്തിക്കെട്ടണം

പാലക്കാട് കോട്ടമൈതാനത്തു നടന്ന സ്വാതന്ത്ര്യദിന പരേഡ് റിഹേഴ്സലിൽ നിന്ന്. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 13,14,15 തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ദേശീയപതാക ഉയർത്തുന്നവർ 15ന് ഉയർത്തൽ ചടങ്ങിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ 14നു വൈകിട്ട് സൂര്യാസ്തമയത്തിനു മുൻപ് പതാക താഴ്ത്തിക്കെട്ടണമെന്ന് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) അറിയിച്ചു. 15ന് ഉയർത്തൽ ചടങ്ങ് ഇല്ലെങ്കിൽ പതാക താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ല. നാളെ മുതൽ 15 വരെയായി മൂന്നു ദിവസം ജില്ലയിലെ വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫിസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്താൻ നിർദേശമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}