എക്സൈസിന്റെ ഓണം സ്പെഷൽ ഡ്രൈവ് ലഹരി കടത്ത് തടയാൻ വ്യാപക പരിശോധന

Palakkad News
SHARE

വാളയാർ ∙ കോവിഡ്കാലം കഴിഞ്ഞെത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്കു വൻതോതിൽ സ്പിരിറ്റും ലഹരി വസ്തുക്കളും കടത്തിക്കൊണ്ടുവരാൻ സാധ്യതയെന്ന് എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ജില്ലയിൽ എക്സൈസിന്റെ സ്പെഷൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഇക്കുറി നേരത്തെ ആരംഭിച്ചു. സെപ്റ്റംബർ 12 വരെ ഇതു തുടരും. വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും നിർമാണവും വിപണനവും തടയാൻ പൊലീസ്, വനം, റെയിൽവേ, റവന്യു ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തും. സംസ്ഥാന അതിർത്തികളിൽ തമിഴ്നാടിന്റെ പൊലീസ്, ലഹരി വിരുദ്ധ സ്ക്വാഡുകളും എക്സൈസിനെ സഹായിക്കാനുണ്ട്.

എക്സൈസ് വകുപ്പ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂമും ആരംഭിച്ചു. ദേശീയപാതയിൽ വാഹന പരിശോധനയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈവേ പട്രോൾ യൂണിറ്റ്, അതിർത്തി പ്രദേശങ്ങളിലെ ഊടുവഴികൾ കേന്ദ്രീകരിച്ചുള്ള ബോർഡർ പട്രോളിങ് യൂണിറ്റ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന 2 സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകൾ, അട്ടപ്പാടി മേഖലയിൽ സ്പെഷൽ യൂണിറ്റ് എന്നിവയും സ്പെഷൽ ഡ്രൈവിനുണ്ട്. 

ജലാശയങ്ങൾക്കു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, അതിഥിത്തൊഴിലാളികളുടെ ക്യാംപുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണമുണ്ടാവും. കള്ളിന്റെ സാംപിളുകൾ എല്ലാ ദിവസവും മൊബൈൽ ലാബിൽ പരിശോധിക്കും. മുൻപു ലഹരി കേസുകളിൽ പിടിയിലായവരെ നിരീക്ഷിക്കും, ആവശ്യമെങ്കിൽ കരുതൽ തടവിലാക്കുമെന്നും എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ.ജയപാലൻ,  അസി.കമ്മിഷണർ എം.രാകേഷ് എന്നിവർ അറിയിച്ചു. 

എക്സൈസ് സർവ സജ്ജം

സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ എക്സൈസിനു കീഴിലുള്ള 13 റേഞ്ച്, 5 സർക്കിൾ ഓഫിസുകളും ഒരു ജനമൈത്രി സ്ക്വാഡും അസി.കമ്മിഷണറുടെ കീഴിൽ എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്ക്വാഡും പരിശോധന കർശനമാക്കി. 9 ചെക്പോസ്റ്റുകളിലും പ്രത്യേക പരിശോധന നടക്കും. 

വിവരം നൽകാം,പാരിതോഷികം നേടാം

ലഹരികടത്തു സംബന്ധിച്ച് പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാം. വലിയ കേസുകൾ പിടികൂടാൻ സഹായിക്കുന്നവർക്ക് 2 ലക്ഷം രൂപ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരങ്ങൾ കൺട്രോൾ റൂം നമ്പറിലേക്ക് വിളിച്ച് അറിയിക്കാം.

ഫോൺ: 0491 2505897. ടോൾ ഫ്രീ നമ്പർ:1800 4252 91. എക്‌സൈസ് സർക്കിൾ ഓഫിസുകൾ– പാലക്കാട്: 04912 539260, ചിറ്റൂർ: 04923 222272, ആലത്തൂർ: 04922 222474, മണ്ണാർക്കാട്: 04924 225644, ഒറ്റപ്പാലം-04662 244488, സ്പെഷൽ സ്ക്വാഡ് പാലക്കാട്: 04912 526277.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA