പാർട്ടി കൊടിക്കു താഴെ ദേശീയപതാക കെട്ടി അനാദരവ് കാണിച്ചെന്ന് ആക്ഷേപം

palakkad-flag-issue
SHARE

മുതലമട ∙ ചെമ്മണാംപതിയിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു മുന്നിൽ പാർട്ടി പതാകയ്ക്കു താഴെ ദേശീയ പതാക കെട്ടി അനാദരവ് കാണിച്ചെന്ന് ആക്ഷേപം. അണ്ണാനഗർ സ്വദേശിയുടെ വീടിനു മുന്നിലാണു സംഭവം. പാർട്ടി പതാകയ്ക്കു താഴെയായി ദേശീയ പതാക കെട്ടിയതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽനിന്ന് എസ്ഐ എസ്.ഉണ്ണിയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

എന്നാൽ പൊലീസ് സംഘത്തിന് ഇത്തരത്തിൽ പതാക കെട്ടിയതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നു ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരനും ചെമ്മണാംപതി അണ്ണാനഗറിലെത്തി പരിശോധന നടത്തിയിരുന്നു. അവിടെ പതാക കെട്ടിയിരുന്നതായി പൊലീസുകാരോട് നാട്ടുകാർ അറിയിച്ചതായി പറയുന്നു. പൊലീസ് പരിശോധനാ സമയത്തു പാർട്ടി പതാകയ്ക്കു താഴെ ദേശീയ പതാക കെട്ടിയതായി കാണാത്ത സാഹചര്യത്തിലും ഇതു സംബന്ധിച്ചു പരാതികളൊന്നും ലഭിക്കാത്തതിനാലും‍ പൊലീസ് കേസെടുത്തിട്ടില്ലെന്ന് ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ പറഞ്ഞു.

എന്നാൽ ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസും ബിജെപിയും രംഗത്തെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}