ട്രെയിൻ യാത്രയ്ക്കിടെ പ്രസവ വേദന: ആംബുലൻസ് സജ്ജമാക്കി; യുവതിക്കു പെൺകു‍ഞ്ഞ്

covid-positive-during-pregnancy-and-treatment
Representative image. Photo Credits;/ Shutterstock.com
SHARE

ഒറ്റപ്പാലം ∙ ട്രെയിൻ യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട് ആശുപത്രിയിലേക്കു മാറ്റിയ ഉത്തരേന്ത്യൻ യുവതിക്കു പെൺകു‍ഞ്ഞ്.    കഴിഞ്ഞ ദിവസം രാത്രി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണു യുവതി പെൺകുഞ്ഞിനു ജന്മം നൽകിയത്. ശസ്ത്രക്രിയ വേണ്ടിവന്നു. ബിഹാർ ബറൗണി സ്വദേശി മുഹമ്മദ് ഹസീനിന്റെ ഭാര്യ മെഹർ പർവീണിനെയാണ് (21) വെള്ളിയാഴ്ച യാത്രയ്ക്കിടെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജിലേക്കു മാറ്റിയത്. 

കൊച്ചുവേളി- ഗോരഖ്പുർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ഭർത്താവിനൊപ്പം തിരുവനന്തപുരത്തു നിന്നു  ബറൗണിയിലേക്കു പോകുന്നതിനിടെയായിരുന്നു പ്രസവ വേദന.  ട്രെയിനിലെ ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് ഒറ്റപ്പാലത്തെ സ്റ്റേഷൻ മാസ്റ്റർ പുറത്ത് ആംബുലൻസ് സജ്ജമാക്കി നിർത്തിയാണ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}