ചെമ്പൈ സംഗീത കോളജിൽ അഭിരുചിപ്പരീക്ഷ 19ന്
പാലക്കാട്∙ പാലക്കാട് ചെമ്പൈ സംഗീത കോളജിൽ ഒന്നാം വർഷ ബിഎ മ്യൂസിക്, വീണ, വയലിൻ, മൃദംഗം എന്നീ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികൾ 19ന് 9.30ന് അഭിരുചിപ്പരീക്ഷയ്ക്ക് എത്തണം. ഫോൺ: 0491 2527437.
ബോൾ ബാഡ്മിന്റൻചാംപ്യൻഷിപ്
പാലക്കാട് ∙ ജില്ലാ ബോൾ ബാഡ്മിന്റൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജൂനിയർ (ആൺ, പെൺ) ജില്ലാ ചാംപ്യൻഷിപ് 21നു ഗവ. മോയൻ മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടക്കും. സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുള്ള ടീമിനെ മത്സരത്തിൽ നിന്നു തിരഞ്ഞെടുക്കും. 19നു മുൻപ് റജിസ്റ്റർ ചെയ്യണം. 9961154713.
അധ്യാപക ഒഴിവ്
കൂറ്റനാട്∙ ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ജൂനിയർ ഇംഗ്ലിഷ്, ജൂനിയർ മാത്തമാറ്റിക്സ്, ജൂനിയർ ജ്യോഗ്രഫി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 22ന് 10ന് നടക്കും.