ചപ്പക്കാട്ട് കാണാതായ യുവാവിന്റെ സഹോദരൻ മരിച്ച നിലയിൽ

  ജോയൽരാജ്
ജോയൽരാജ്
SHARE

മുതലമട ∙ ചപ്പക്കാടുനിന്ന് ഒരു വർഷം മുൻപു കാണാതായ സാമുവലിന്റെ(സ്റ്റീഫൻ) സഹോദരൻ ജോയൽരാജിനെ(ജോൺ–30) വീടിനടുത്തുള്ള ഓലക്കുടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. ന്യുമോണിയ ബാധിച്ചതാണു മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിൽനിന്ന് അറിഞ്ഞതായി പൊലീസ് പറഞ്ഞു. 

ജോണിനു പനി ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണു ജോണിന്റെ സഹോദരൻ സ്റ്റീഫനെയും സുഹൃത്ത് മുരുകേശനെയും കോളനിയിൽനിന്നു കാണാതായത്. അന്വേഷണത്തിനിടെ ഇവരുടെ അച്ഛൻ ശബരിമുത്തുവും മരിച്ചിരുന്നു. അമ്മ: പാപ്പാത്തി. സഹോദരൻ: രാജു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA