ADVERTISEMENT

മുതലമട ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റു. ഒറ്റപ്പന്നിയുടെ ആക്രമണത്തിൽ പറമ്പിക്കുളം അല്ലിമൂപ്പൻ കോളനിയിൽ രാമരാജനാണ് (57) വലതു വാരിയെല്ലിനു താഴെയായി ആഴത്തിൽ മുറിവേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെ കോളനിയിലെ വീടിനടുത്തു ഭാര്യ ദേവിയുമൊത്തു കാപ്പിച്ചെടികൾക്കുള്ള പണികൾ ചെയ്യുന്നതിനിടെ ഒറ്റപ്പന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി.മുറിവ് ആഴത്തിലുള്ളതായതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com