ADVERTISEMENT

പാലക്കാട് ∙ ചിറ്റൂർ, പാലക്കാട് താലൂക്കുകളിലെ വിവിധ റോഡുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്നു റോഡുകളുടെ നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തി. വടകരപ്പതി പഞ്ചായത്തിലെ വേലന്താവളം–തുപ്പാണ്ട കൗണ്ടനൂർ റോഡ്, മേനോൻപാറ–ഒഴലപ്പതി റോഡ്, എലപ്പുള്ളി പഞ്ചായത്തിലെ മണ്ണാഞ്ചേരി–കാരക്കോടം റോഡ് എന്നിവയുടെ നിർമാണത്തിലാണു ക്രമക്കേട്. ടാർ ഉൾപ്പെടെയുള്ള സാമഗ്രികൾ ശരിയായ രീതിയിൽ ഉപയോഗിച്ചിട്ടില്ലെന്നും റോഡ് ഒട്ടും സഞ്ചാര യോഗ്യമല്ലെന്നുമാണു കണ്ടെത്തൽ. നിർമാണം പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ റോഡ് തകർന്നു. റോഡിൽ നിറയെ കുഴികളാണ്. അപകടങ്ങളും പതിവാണ്. 

റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്നു കാണിച്ചു നാട്ടുകാർ നൽകിയ പരാതിയിലായിരുന്നു പരിശോധന. മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാരൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടു റിപ്പോർട്ട് നൽകുമെന്നു വിജിലൻസ് അറിയിച്ചു. ജില്ലയിലെ മറ്റിടങ്ങളിലും പരിശോധന തുടരും. 

ഡിവൈഎസ്പി എം.ഗംഗാധരൻ, ഇൻസ്പെക്ടർമാരായ ബോബിൻ മാത്യു, കെ.ഫിറോസ്, എസ്ഐമാരായ ബി.സുരേന്ദ്രൻ, എം.മണികണ്ഠൻ, കെ.മനോജ് കുമാർ, എസ്ഐമാരായ സി.ബൈജു, കെ.വിനേഷ്, വി.രമേഷ്, എസ്.സലേഷ്, വി.ഉവൈസ്, അബു താഹിർ, മരാമത്ത് അസിസ്റ്റന്റ് എൻജിനീയർമാരായ കെ.ഷമീർ, ലീന പി.നായർ, എസ്.ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരാതി അറിയിക്കാം

റോഡുകളുടെ തകർച്ച സംബന്ധിച്ച പരാതികൾ 8592900900 എന്ന നമ്പറിലോ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ വിജിലൻസിനെ അറിയിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com