ADVERTISEMENT

സീറ്റ് ഒഴിവ്

പാലക്കാട്∙ പട്ടികജാതി വികസന വകുപ്പിന് കീഴിലെ മംഗലം ഗവ. ഐടിഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിൽ ഒരു വർഷത്തെ എയർലൈൻ മാനേജ്‌മെന്റ് ആൻഡ് ടിക്കറ്റിങ്/ടൂറിസം ആൻഡ് ട്രാവൽ എക്‌സിക്യൂട്ടിവ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി.  ഫോൺ: 8301830093.

അപേക്ഷ ക്ഷണിച്ചു

∙ ഐഎച്ച്ആർഡിയുടെ കീഴിൽ കോട്ടായിയിലുള്ള കുഴൽമന്ദം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.  അവസാന തീയതി: 31. ഫോൺ: 04922285577

∙ മലമ്പുഴ വനിത ഐടിഐയുടെ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിൽ സ്റ്റിച്ചിങ് ആൻഡ് എംബ്രോയ്ഡറി, 3 ഡി വിഷ്വലൈസേഷൻ (ത്രീഡി മാക്‌സ്, വി റേ, ഫോട്ടഷോപ്പ്, റിവിറ്റ്), ടാലി ഇആർപി 9, എംഎസ് ഓഫിസ് ആൻഡ് ഇന്റർനെറ്റ്, കോറൽ ഡ്രോ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8089521397.

ആനുകൂല്യം: അപേക്ഷകൾ 24വരെ 

ചെർപ്പുളശ്ശേരി ∙ നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ നഗരസഭാ ഓഫിസിൽ 24ന് വൈകിട്ട് 3 വരെ സ്വീകരിക്കും. അപേക്ഷാ ഫോറങ്ങൾ നഗരസഭയിൽ ലഭിക്കുമെന്നു സെക്രട്ടറി അറിയിച്ചു.

തൊഴിൽമേള ഇന്ന് 

ചെർപ്പുളശ്ശേരി ∙ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി മോഡൽ കരിയർ സെന്ററിന്റെയും ചെർപ്പുളശ്ശേരി ഐഡിയൽ ക്യാംപസ് ഓഫ് എജുക്കേഷൻ പ്ലേസ്മെന്റ് സെല്ലിന്റെയും നേതൃത്വത്തിൽ  ഇന്നു രാവിലെ 9 മുതൽ കോളജിൽ തൊഴിൽമേള സംഘടിപ്പിക്കും. 10, 12, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി ഉദ്യോഗാർഥികൾക്കാണ് അവസരം. ഫോൺ: 9495402711.

നാടൻ തെങ്ങിൻ തൈകൾ

ചെർപ്പുളശ്ശേരി ∙ ചളവറ കൃഷിഭവനിൽ നാടൻ തെങ്ങിൻ തൈകൾ 50 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. ആവശ്യമുള്ളവർ കൃഷിഭവനിൽ എത്തണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ഒറ്റപ്പാലം∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എസ്‌സി വിദ്യാർഥികൾക്കുള്ള സായാഹ്ന പഠന കേന്ദ്രത്തിലേക്കു ട്യൂട്ടർമാരെ നിയമിക്കുന്നതിനു ടിടിസി/ ബിഎഡ് /ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള എസ്‌സി വിഭാഗക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പരിധിയിലുള്ളവർക്കു മുൻഗണന. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 29നു വൈകിട്ട് 5നു മുൻപു ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0466-2950123.

അധ്യാപക ഒഴിവ്

പട്ടാമ്പി ∙ കൊടുമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്‍സ് ജൂനിയർ ഒഴിവുണ്ട്.  22 ന് 11ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com