ADVERTISEMENT

മുണ്ടൂർ ∙ നൊച്ചുപ്പുള്ളിയിൽ ഷോക്കേറ്റു ചരിഞ്ഞ പിടിയാനയെ തേടി കൂട്ടാളി സംഘം എത്തി. രണ്ടു ആനകൾ കഴിഞ്ഞ ദിവസം പുലരും വരെ കയ്യറ നൊച്ചുപ്പുള്ളി മേഖലയിൽ വിഹരിച്ചു. രാവിലെ 6.30ന് നൊച്ചുപ്പുള്ളി കമലം അമ്മയുടെ വീട്ടിലും എത്തി. വനപാലക സംഘം എത്തിയാണ് ആനകളെ തുരത്തിയത്. അലറി വിളിച്ചാണ് ഇവ നടന്നിരുന്നത്. അതേസമയം, സ്ഥിരമായി 3 ആനകൾ പ്രദേശത്ത് വിഹരിക്കാറുണ്ട്.

ഇതിൽ ഒന്നാണ് ഷോക്കേറ്റു ചരിഞ്ഞത്. ഇതിന്റെ കൂടെയുള്ള ആനകൾ ആണ് ഇന്നലെ എത്തിയെന്നു വനപാലകർ പറയുന്നു. അതേസമയം, ചെറിയ രണ്ട് ആനക്കുട്ടികളെ വനമേഖലയിൽ കാണാറുണ്ട്. ചരിഞ്ഞ പിടിയാനയുടെ മക്കൾ ആണോ ഇതെന്നും സംശയം ഉണ്ട്. ആനകളെ ഉൾക്കാട്ടിലേക്കു തുരത്തണം എന്നു കർഷകർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com