ADVERTISEMENT

ആയില്യ പൂജ നാളെ

കുഴൽമന്ദം∙ അഴകാെത്ത മഹാദേവ ക്ഷേത്രത്തിലെ ആയില്യ പൂജ നാളെ രാവിലെ ഒൻപതിന് നടക്കും.

കൺവൻഷൻ23നും 24നും

കുഴൽമന്ദം∙ മാർത്തോമ്മ സുറിയാനി സഭ പാലക്കാട് മിഷന്റെ, മിസിസ് ആൻഡ് ഡോ. കെ.ടി അലക്സാണ്ടർ മെമ്മോറിയൽ ഗോസ്പൽ കൺവൻഷൻ 23നും 24നും നടക്കും.  വൈകിട്ട് ആറര മുതൽ എട്ടര വരെ കുഴൽമന്ദം  എബനേസർ മാർത്തോമ്മ പള്ളിയിൽ നടക്കുന്ന കൺവൻഷനിൽ  അടൂർ ഭദ്രാസന സെക്രട്ടറി റവ. ബേബി ജോൺ  ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .

സൗജന്യ ദന്ത പരിശോധന

വണ്ടിത്താവളം∙ കരുണ സെൻട്രൽ സ്കൂളും അഹല്യ വിമൻ & ചിൽഡ്രൻസ് ഹോസ്പിറ്റലും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി ഒക്ടോബർ 6 ന് വണ്ടിത്താവളം കരുണ സെൻട്രൽ സ്കൂളിൽ സൗജന്യ ദന്ത പരിശോധനയും, കണ്ണു പരിശോധനയും നടത്തും. റജിസ്ട്രേഷനും വിവരങ്ങൾക്കും: 9400742264

സമ്മേളനം ഇന്ന്

പെരിങ്ങോട്ടുകുറിശ്ശി∙ കേരള വണിക വൈശ്യ സംഘം വാർഷിക സമ്മേളനവും കുടുംബസംഗമവും ഇന്നു രാവിലെ 10ന് ഗവ.എൽപി സ്കൂളിൽ മുൻ എംഎൽഎ എ.വി.ഗോപിനാഥ് ഉദ്ഘാടനം നിർവഹിക്കും.

പശു പരിപാലനത്തിൽ പരിശീലനം

ആലത്തൂർ∙ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ പാലക്കാട്, തൃശൂർ ജില്ലകളിലെ ക്ഷീരകർഷകർക്കായി നാളെ മുതൽ 28 വരെ ശാസ്ത്രീയ പശു പരിപാലനത്തിൽ പരിശീലനം നൽകും. പ്രവേശന ഫീസ് 20 രൂപയാണ്. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പു നൽകണം. പങ്കെടുക്കുന്നവർ സെപ്റ്റംബർ 20 ന് 5 നകം dd-dtc-pkd.diary@kerala.gov.in ലോ 9446972314 എന്ന നമ്പരിലോ റജിസ്റ്റർ ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com