ADVERTISEMENT

ചിറ്റിലഞ്ചേരി ∙ എതിരെ വന്ന വാഹനത്തിനു വഴി മാറുന്നതിനിടെ കണ്ടെയ്നർ ലോറി റോഡരികിലെ വീട്ടിലേക്കു ചരിഞ്ഞു. വീടിന്റെ മതിലും പടിയും തകർത്ത ലോറി അരികിലെ മാവിന്റെ കൊമ്പുകളിൽ തടഞ്ഞാണു നിന്നത്. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു.മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ ചിറ്റിലഞ്ചേരി ജംക്‌ഷനു സമീപമുള്ള രാമനിലയം ജയചന്ദ്രന്റെ വീട്ടിലേക്കാണു ലോറി ചരിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 1.40 നായിരുന്നു സംഭവം.

കൊല്ലങ്കോട് നിന്ന് എറണാകുളത്തേക്ക് അരിയുമായി പോകുകയായിരുന്നു ലോറി. എതിരെ ട്രാവലർ വരുന്നതു കണ്ടു ലോറി അരികിലേക്ക് ഒതുക്കിയതോടെ ഇടതുവശത്തെ ചക്രങ്ങൾ പാതയിൽ നിന്നു മണ്ണിലേക്കിറങ്ങി. തിരികെ പാതയിലേക്കു കയറാൻ ശ്രമിക്കുമ്പോൾ അരിക് ഇടിഞ്ഞു ലോറി ചരിയുകയായിരുന്നു. അപകടത്തിനു തൊട്ടു മുൻപു വരെ ജയചന്ദ്രൻ വീടിനു മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു. അപകടസമയത്തു വീട്ടിനുള്ളിലേക്കു പോയതു രക്ഷയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com