ആലത്തൂർ ∙ ഒന്നാം വിള കൊയ്ത്തിന് സഹായവുമായി നിറയുടെ കൊയ്ത്ത് യന്ത്രങ്ങൾ പാടങ്ങളിലേക്കെത്തും. നിറ ഹരിതമിത്ര സൊസൈറ്റി മുഖേന ക്ലാസ്, കർത്താർ യന്ത്രങ്ങളാണ് എത്തിക്കുന്നത്. മണിക്കൂറിന് 2300 രൂപ നിരക്കിലും ടയർവണ്ടികൾ 1500 രൂപ നിരക്കിലും ലഭിക്കും. കൈകോയുടെ 15ഉം തദ്ദേശിയരിൽനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമുള്ള 40 യന്ത്രങ്ങളും ഉൾപ്പെടെ 55 യന്ത്രങ്ങളാണ് ഉള്ളത്. ഇതര സംസ്ഥാന വണ്ടികൾ കൂടിയ വാടക വാങ്ങുന്നതു തടയുന്നതിനായിട്ടാണ് കെ.ഡി.പ്രസേനൻ എംഎൽഎയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ നിറ കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതി ആരംഭിച്ചത്. ഇതുമൂലം 6 വർഷമായി വാടക പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. നിറയുടെ നിരക്കിനനുസരിച്ച് ഇതര സംസ്ഥാനങ്ങളിലെ യന്ത്രങ്ങളും നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാവുകയാണ്. സ്വകാര്യ ഏജൻസികൾ ഭീമമായ വാടക ഈടാക്കുകയും വിവിധ പേരുകളിൽ അധികമായി വേറൊരു തുക കൂടി വാങ്ങുകയും ചെയ്യുന്ന സാഹചര്യം ഒഴിവാകും.
നിറയുടെ യന്ത്രങ്ങൾ ആവശ്യമുള്ള കർഷകർ മേഖല കോഓർഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണ്. ഇതോടനുബന്ധിച്ച് കെ.ഡി.പ്രസേനൻ എംഎൽഎ യുടെ നേതൃത്വത്തിൽ നിറ ഹരിതമിത്ര മണ്ഡലം കമ്മിറ്റിയോഗം ചേർന്നു. പ്രസിഡന്റ് കല്ലയിൽ മോഹൻദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദോഷ്കുമാർ പ്രസംഗിച്ചു. തേങ്കുറിശി: സുനിൽ- 6282892428, മഞ്ഞളൂർ: നസീർ - 9946302715, കുഴൽമന്ദം: പരമൻ - 9745765458, ചിതലി: 9446238392- പ്രതീഷ്, എരിമയൂർ: രവി ചന്ദ്രൻ - 9400861049, കുനിശ്ശേരി: ചന്ദ്രൻ - 9447280495, മേലാർകോട്: കെ.വി.പ്രഭാകരൻ- 9447997172, ചിറ്റിലഞ്ചേരി: മോഹനൻ - 9447889253, ആലത്തൂർ, കാട്ടുശ്ശേരി: രഘു - 9447425053, വണ്ടാഴി, മംഗലംഡാം: സന്തോഷ് -9446639041, മുടപ്പല്ലൂർ: മണിദീപം -9645132100, കിഴക്കഞ്ചേരി ഒന്ന് : നാസർ–9961588496, കിഴക്കഞ്ചേരി രണ്ട് :സുന്ദരൻ- 8547130147.