ADVERTISEMENT

രാജ്യത്തിന്റെ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തുന്ന വിപ്ലവകരമായ ഭാരത് ജോഡോ യാത്ര പട്ടാമ്പിയിലൂടെ കടന്നുപോകുമ്പോൾ പട്ടാമ്പി ഒരിക്കൽ കൂടി സ്വാതന്ത്ര്യസമര പിന്തുടർച്ചയിൽ.സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യവും മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിലൂടെ ഭാരതത്തെ ഒന്നിപ്പിക്കാനുള്ള മഹത്തായ തുടക്കത്തിന് സാക്ഷ്യംവഹിക്കാനും പട്ടാമ്പി പ്രദേശത്തിന്റെ പങ്ക് ചരിത്രത്തിൽ രേഖപ്പെടുത്തുന്ന മഹാ സംഭവത്തിനു സാക്ഷ്യംവഹിക്കാനും അതിൽ പങ്കുചേരാനുമുള്ള ഭാഗ്യം ഈ പ്രദേശത്തുകാർക്കും

ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ നടത്തിയ കൂട്ടയോട്ടം.
ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ നടത്തിയ കൂട്ടയോട്ടം.

പാലക്കാട് ജില്ലക്കാർക്കും ലഭിക്കുന്ന അസുലഭ മുഹൂർത്തമാണ്. ഇതിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി രാജ്യത്തിന്റെ അഖണ്ഡതയും മതനിരപേക്ഷതയും ജനാധിപത്യവും നിലനിർത്താൻ രാജ്യപുരോഗതി ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും അണിനിരക്കും എന്നു തന്നെയാണ് സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയ ഇന്ത്യൻ നാഷനൽ കോൺഗ്രസ് വിശ്വസിക്കുന്നത്.

രാജ്യത്തെ പൗരപ്രമുഖനും ധനാഢ്യനുമായിരുന്ന മോത്തിലാൽ നെഹ്റുവിന്റെ പുത്രൻ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു സുഖലോലുപതയിൽ ജീവിക്കാൻ തയാറാകാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് തന്റെ പങ്കു നൽകുകയും നേതൃത്വം നൽകുകയും ചെയ്തത് വിസ്മരിക്കാൻ മോദിയും സംഘവും പരിവാരങ്ങളും വിചാരിച്ചാലും അവരുടെ ആശ്രിതപ്പണി നടത്തുന്ന ഏതു ഗവർണർ വിചാരിച്ചാലും കഴിയുകയില്ല. 

അദ്ദേഹത്തിന്റെ ആയുസ്സിൽ നീണ്ട 10 വർഷത്തോളം സ്വാതന്ത്ര്യ സമരത്തിനു വേണ്ടി 9 തവണ ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നതും മറ്റു ത്യാഗങ്ങളും നെഹ്റുവിനെ അനശ്വരനാക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ പുത്രി, ഇന്ദിരാഗാന്ധി ലോകം കണ്ട ഏറ്റവും ശക്തയായ വനിതയാണ്. മില്ലേനിയം ലേഡി എന്നു ലോകം അംഗീകരിച്ച ഇന്ദിരാഗാന്ധിയുടെ പുത്രൻ രാജീവ് ഗാന്ധി ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. അദ്ദേഹത്തിന്റെ പുത്രനായ രാഹുൽ ഗാന്ധിയാണ്, കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യവുമായി ഭാരത് ജോഡോ യാത്ര എന്ന ഈ രണ്ടാം സ്വാതന്ത്ര്യ സമരത്തെ നയിക്കുന്നത്.

ഒരിക്കൽ ഭാരതത്തെ ഭിന്നിപ്പിക്കാൻ നോക്കിയ ബ്രിട്ടിഷ് തന്ത്രം വീണ്ടും പയറ്റിനോക്കുകയാണ് അന്ന് ബ്രിട്ടിഷ് ഗവൺമെന്റിന് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവരുടെ ഇന്നത്തെ പിൻതലമുറക്കാർ. ഈ ശ്രമത്തിനെതിരെയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നത്.ഭാരത ജനതയെ ഒന്നിപ്പിച്ചു നിലനിർത്താൻ, വീരോധാത്തമായ ചരിത്രംകുറിച്ചുകൊണ്ട് നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.

ജയ് ഹിന്ദ് ..കെ.എസ്.ബി.എ. തങ്ങൾ സ്വാഗത സംഘം ചെയർമാൻ,ഭാരത് ജോഡോ യാത്ര,പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com