തോക്ക് ഇടപാടിൽ ഇരട്ടക്കൊല: അവസാന പ്രതിയും പിടിയിൽ

  അക്ഷയ്
അക്ഷയ്
SHARE

അഗളി ∙ പണം വാങ്ങി തോക്ക് നൽകാതെ കബളിപ്പിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ അഗളിയിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അക്ഷയ് (21)നെ അഗളി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ 11-ാംപ്രതിയാണ് അക്ഷയ്. ജൂലൈ ഒന്നിന് പുലർച്ചെയാണ് കാവുണ്ടിക്കൽ ഇരട്ടക്കുളത്ത് സ്വകാര്യ ഫാമിലെ ഷെഡിൽ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ മർദനത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം മർദനമേറ്റ കണ്ണൂർ സ്വദേശി വിനയൻ പിന്നീട് ആശുപത്രിയിൽ മരിച്ചു.

തോക്ക് നൽകാമെന്നു പറഞ്ഞ് അഗളി സ്വദേശിയിൽ നിന്നു പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തോക്ക് ലഭിക്കാതായതോടെ പണം നൽകിയ ആളും സുഹൃത്തുക്കളും ചേർന്ന് ഇരുവരെയും ആളൊഴിഞ്ഞ ഫാമിൽ വിളിച്ചു വരുത്തി മർദിക്കുകയായിരുന്നുവെന്നാണ് കേസ്.അഗളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ 10 പ്രതികൾ റിമാൻഡിലാണ്. അഗളി ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തുനിന്ന് അക്ഷയിനെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA